ഹ്രസ്വ ചിത്രങ്ങൾക്കു സാങ്കേതിക തികവുണ്ടായാൽ കാണാൻ നല്ല ചേലായിരിക്കും


ഹ്രസ്വ ചിത്രത്തിന്റെ ചട്ടക്കൂടിനുള്ളിൽ ലഭ്യമായ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മികച്ച ആസ്വാദനം സാധ്യമാക്കുന്ന പരിശ്രമങ്ങൾ വളരെ അപൂർവമായേ സംഭവിക്കാറുള്ളൂ.അതേ കാരണത്താൽ, ചന്ദ്രു സ്റ്റാൻഡേർഡ് 4ബി, ബേൺ മൈ ബോഡി, രമണിയേച്ചിയുടെ നാമത്തിൽ,വിക്കി, കല്യാണിക്കൊരു പ്രേമലേഖനം,തവിടുപൊടി ജീവിതം, ലൂസി തുടങ്ങിയ മികച്ച ഹ്രസ്വ ചിത്രങ്ങളുടെ നിരയിലേക്കു ഒരെണ്ണം കൂടി ഇനി നമുക്ക് എഴുതി ചേർക്കാം. ബിനോയ് രവീന്ദ്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഗ്രേയ്സ് വില്ല’.
ഒരു കാലഘട്ടം മുൻപു വരെ മലയാളത്തിൽ ത്രില്ലിങ് സ്വഭാവമുള്ള ഹ്രസ്വ ചിത്രങ്ങൾ അപൂർവമായിരുന്നു.എന്നാൽ ഇന്നു അതിനു ഒരു മാറ്റം സംഭവിച്ചിരിക്കുന്നു. ഒരു സിനിമ പോലെ കണ്ടു ആസ്വദിക്കാവുന്ന ചിത്രങ്ങളുടെ ഗണത്തിലാണു ‘ഗ്രേയ്സ് വില്ല’യുടെ സ്ഥാനം. സിനിമയിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ, ഫ്രയിമുകളുടെ ഭംഗി,അഭിനേതാക്കളുടെ ഇരുത്തം വന്ന പ്രകടനങ്ങൾ, മികച്ച പശ്ചാത്തല സംഗീതം തുടങ്ങി സിനിമയ്ക്കു വേണ്ട മേന്മകളൊക്കെ ഹ്രസ്വ ചിത്രങ്ങളിൽ കണ്ടു തുടങ്ങിയിരിക്കുന്നു.
ബിഗ് സ്കീനിൽ പ്രദർശിപ്പിക്കുകയാണെങ്കില്‍ ചിത്രത്തിലെ ഒരു സീൻ മാത്രം കണ്ടു നോക്കിയാൽ അതൊരു ഹ്രസ്വ ചിത്രം മാത്രമായിരുന്നുവെന്നു വിശ്വസിക്കുക പ്രയാസം. ദൈർഘ്യം ലഘുവാണെന്നുള്ള ഒറ്റക്കുറവേയുള്ളൂ ഈ ഹ്രസ്വ ചിത്രത്തിന്. അതിനപ്പുറം കാഴ്ചക്കാരനെ മുൾമുനയിൽ നിർത്തുന്ന പൂർണത ചിത്രത്തിനു അവകാശപ്പെടാം.
1990 നു മുൻപു സംഭവിച്ച ഒരു പ്രതികാര കഥയാണു ‘ഗ്രേയ്സ് വില്ല’.കാത്തിരിപ്പിന്റെ നീളം കൂടുന്നതിനനുസരിച്ചു പ്രതികാര തീവ്രതയും കൂടുമെന്നാണല്ലോ. ആ വസ്തുത ഒന്നു കൂടി ഊട്ടിയുറപ്പിക്കുകയാണു ‘ഗ്രേയ്സ് വില്ല’യിലൂടെ. മകനെ കൊന്ന അജ്ഞാതനെ തന്റെ സ്വാഭാവിക ബുദ്ധി ഉപയോഗിച്ചു വരുത്തി പ്രതികാരം ചെയ്യുന്ന ഒരു അമ്മയുടെ കഥയാണിത്. ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ സഹായത്തോടെ ഗ്രേയ്സ് വില്ലയിലെത്തുകയാണു ചിത്രത്തിലെ പ്രധാന കഥാപാത്രവും വില്ലനുമായ വ്യക്തി. തുടർന്നങ്ങോട്ടു ത്രില്ലടിപ്പിക്കുന്ന സംഭവങ്ങളാണ്.
ചിത്രത്തിലെ ഓരോ ഷോട്ടിലും പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു. കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള സീന്‍ ബ്യൂട്ടിയും ചിത്രത്തിന്റെ പ്രത്യേകതയാണ്. കാലഘട്ടത്തെ പുനരാവിഷ്കരിക്കാൻ കലാ സംവിധായകൻ നന്നായി പരിശ്രമിച്ചിട്ടുണ്ടെന്നു ചിത്രത്തിലെ ഓരോ സീനും നമ്മോടു പറയുന്നു.
ചിത്രത്തിന്റെ തിരക്കഥ മികച്ച് നിൽക്കുന്നു. കാച്ചിക്കുറുക്കിയ ഡയലോഗുകള്‍ മറ്റൊരു പ്രത്യേകയാണ്.ബിനോയ് രവീന്ദ്രന്റെ സംവിധാന മികവ് പ്രത്യേകം എടുത്തു പറയണം. ബാഹുൽ രമേഷിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ മൂഡിനടു ചേർന്നു നിന്നു.എഡിറ്റിംഗ് രംഗത്തെ കെ.ആർ.മിഥുന്റെ പ്രകടനവും അഭിനന്ദനം അർഹിക്കുന്നു. ചിത്രത്തിന്റെ മൂഡിനോടു ചേർന്നു നിൽക്കുന്ന തരത്തിലായിരുന്നു മുജീബ് മജീദിന്റെ പശ്ചാത്തല സംഗീത നിർവ്വഹണം.
ഗ്രേയ്സ് വില്ലയിലെ താമസക്കാരിയായ അമ്മയുടെ വേഷത്തിൽ പാർവതി മികച്ച പ്രകടനം കാഴ്ച വച്ചു. രാജേഷ് ഹെബ്ബാർ, കൊച്ചു പ്രേമൻ ഉൾപ്പടെയുള്ള നടന്മാരും മികവ് കാട്ടി.ആകെ മൊത്തത്തിൽ ഒരു സിനിമ കണ്ട പ്രതീതി സമ്മാനിച്ച ഈ ഹ്രസ്വ ചിത്ര സംഘത്തിൽ നിന്നും മികച്ച സൃഷ്ടികൾ മലയാളികൾ പ്രതീക്ഷിക്കുന്നു. ഒരു സിനിമാക്കാലം ഇവർക്കു മുന്നിൽ വിദൂരമല്ലെന്ന യാഥാര്‍ഥ്യവും ഇവിടെ പങ്ക് വയ്ക്കുന്നു.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s