പുലിമുരുകൻ സ്വന്തമാക്കിയത് ഒന്നും രണ്ടുമല്ല, 20 റെക്കോർഡുകൾ.!

മലയാള സിനിമയിലെ പുലിമുരുകന്റെ വിജയത്തിൽ അമ്പരന്നിരിക്കുകയാണ് പ്രേക്ഷക ലോകം. നിലവിലെ മലയാളത്തിലെ റെക്കോർഡുകൾ വെറും പഴങ്കഥയാക്കിയാണ് പുലിമുരുകൻ മുന്നേറുന്നത്. ഒരു മാസംകൊണ്ട് 100 കോടി ബോക്സോഫീസിൽ നേടിയ ചിത്രം 150 കോടിയിലേക്ക് എത്തുമെന്നാണ് ഇൻഡസ്ട്രിയിലെ സീനിയർ അനലിസ്റ്റുകൾ വിലയിരുത്തുന്നത്. എന്നാൽ ഈ മഹാവിജയത്തിൽ പുലിമുരുകൻ സ്വന്തമാക്കിയിരിക്കുന്നത് 20 റെക്കോർഡുകളാണ്. റിലീസ് ചെയ്ത് ഒരു മാസംകൊണ്ട് തന്നെയാണ് പുലിമുരുകൻ ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ളതാണ് ഈ നേട്ടം. ഏറ്റവും കൂടുതൽ ഇനീഷ്യൽ കളക്ഷൻ നേടിയ ചിത്രം മുതൽ മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് വരെ.

#1
കേരളത്തിൽ നിന്നാണ് ഈ റെക്കോർഡ്. സ്പെഷ്യൽ ഷോകളടക്കം 214 തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. മോഹൻലാലിന്റെ #ദൃശ്യം കേരളത്തിലെ 140 തിയേറ്ററുകളിലാണ് പ്രദർശ്ശിപ്പിച്ചത്.
#2
ഒരു മലയാള സിനിമയിയിൽ ഇത് ആദ്യമായാണ് ഇത്രയും വലിയ ഇനീഷ്യൽ കളക്ഷൻ നേടുന്നത്. 4.06 കോടിയാണ് ചിത്രം ചിത്രത്തിന് ലഭിച്ചത്.
#3
മലയാളത്തിൽ രണ്ടാം ദിവസവും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും പുലിമുരുകൻ തന്നെ. 4.83 കോടിയാണ് ചിത്രത്തിന്റെ രണ്ടാം ദിവസത്തെ കളക്ഷൻ.
#4
ഏറ്റവും വേഗത്തിൽ പത്തു കോടി നേടിയ ചിത്രമെന്ന റെക്കോർഡും പുലിമുരുകൻ സ്വന്തമാക്കി. വെറും #മൂന്ന് ദിവസം കൊണ്ടാണ് പുലിമുരുകൻ പത്ത് കോടി കടന്നത്. ഇതോടെ പ്രിയദർശ്ശന്റെ #ഒപ്പത്തിന്റെ റെക്കോർഡാണ് പുലിമുരുകൻ തകർത്തത്.
#5
ഏറ്റവും 20 കോടിയിലേക്ക് എത്തിയ ചിത്രമെന്ന റെക്കോർഡും പുലിമുരുകന് തന്നെ. കേരളത്തിന് അകത്തു പുറത്തും 320 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് 25 കോടി നേടി. #ഒപ്പത്തിന്റെ റെക്കോർഡ് തന്നെ വീണ്ടും പുലിമുരുകൻ തകർത്തു.
#6
അതിവേഗത്തിലാണ് പുലിമുരുകൻ മുപ്പത് കോടിയിലേക്ക് എത്തിയത്. പത്തു ദിവസങ്ങൾ കൊണ്ടാണ് ചിത്രം 30 കോടി കടന്നത്.
#7
ചിത്രത്തിന്റെ 50 കോടിയിലേക്കുള്ള മുന്നേറ്റം സിനിമാ ലോകത്തെ ഞെട്ടിച്ചു. 14 ദിവസങ്ങൾ കൊണ്ടാണ് ചിത്രം 50 കോടി ബോക്സോഫീസിൽ നേടിയത്.
#8
#കൊച്ചി മൾട്ടിപ്ലക്സുകളിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രം. 42.85 ലക്ഷം രൂപയാണ് ചിത്രം കൊച്ചി മൾട്ടിപ്ലക്സുകളിൽ നിന്ന് ആദ്യ ദിവസം നേടിയത്.
#9
കൊച്ചി #മൾട്ടിപ്ലക്സിൽ നിന്ന് ആദ്യ ദിവസം ലഭിച്ച കളക്ഷനേക്കാൾ കൂടുതൽ റിലീസ് ചെയ്ത് #പതിനേഴാം ദിവസം ചിത്രം നേടി.
#10
കൊച്ചി മൾട്ടിപ്ലക്സുകളിൽ ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകള് നടത്തിയ ചിത്രം.
#11
കേരളത്തിൽ നിന്ന് ഏറ്റവും #വേഗത്തിൽ #10,000 ഷോകൾ പൂർത്തിയാക്കിയ ചിത്രം കൂടിയാണിത്.
#12
റിലീസ് ദിനത്തിൽ #ഗൾഫിൽ ഏറ്റവും കൂടുതൽ പ്രദർശനങ്ങൾ നടത്തിയ ചിത്രം. യുഎഇയിലും ജി.സി.സി.യിലുമായി മൊത്തം 630 പ്രദർശനങ്ങളായിരുന്നു.
#13
ഗൾഫിൽ നിന്ന് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ. യു.എ.ഇ.യിൽ നിന്ന് 9.82 കോടി, കുവൈറ്റിൽ നിന്ന് 91.60 ലക്ഷം, ഖത്തറിൽ നിന്നും ഒമാനിൽ നിന്നുമായി രണ്ട് കോടി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മൊത്തം 14 നേടി.
#14
ഒരു മലയാള ചിത്രത്തിന് #യൂറോപ്പിൽ ഇത് ആദ്യമായാണ് ഇത്രയും വലിയ സ്വീകരണം ലഭിക്കുന്നത്. #ജർമ്മനി, #സ്വിറ്റസർലണ്ട്, #ഇറ്റലി, #ഹോളണ്ട്, #ബെൽജിയം, #മാൾട്ട, #പോളണ്ട്, #ഓസ്ട്രിയ, #സ്വീഡന്, #ഡന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ 150ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശ്ശിപ്പിച്ചത്.
#15
ന്യൂസ് ലന്റിൽ #തമിഴ് സിനിമകളെ പിന്നിലാക്കിയുള്ള പുലിമുരുകന്റെ നേട്ടം.
#16
തിയേറ്ററുകളിലെ തിരക്ക് കാരണം ഏറ്റവും കൂടുതൽ #സ്പെഷ്യൽ_ഷോകൾ നടത്തേണ്ടി വന്ന ചിത്രം.
#17
ഏറ്റവും വേഗത്തിൽ 20,000 ഷോകൾ നടത്തിയ ചിത്രം.
#18
ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ #സാറ്റ്ലൈറ്റ് തുക. വിവിധ ഭാഷകളിൽ നിന്ന് 15 കോടിയോളമാണ് ചിത്രത്തിന്റെ സാറ്റ് ലൈറ്റ് വിതരണവകാശത്തിലൂടെ ലഭിച്ചത്.
#19
കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം.
#20
100 കോടി നേടിയ മലയാളത്തിലെ #ആദ്യ ചിത്രം.
#21
വ്യാജ പ്രിന്റ് ഇറങ്ങിയിട്ടും ഹൗസ്ഫുൾ ഷോകൾ നടക്കുന്ന ഏക മലയാള ചിത്രം.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s