കട്ടപ്പനയിലെ ഹൃതിക്ക്റോഷൻ – നിരൂപണം |Review !

മലയാളം | കോമഡി ഡ്രാമ | U | 2.20 Hrs

  അമർ അക്ബർ അന്തോണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ , ബിബിൻ ജോർജ് എന്നിവർ ചേർന്ന് തിരക്കഥാ ഒരുക്കി നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക്റോഷൻ ഇന്ന് തിയേറ്ററുകളിലെത്തി.
   ചില്ലറ പ്രശ്നം കാരണം റിലീസ് ഒരാഴ്ച നീട്ടി വെച്ചിരുന്നു കൂടാതെ ആ കാരണം പോസ്റ്ററുകളിലും സമൂഹ മാധ്യമങ്ങളിലും മാർക്കറ്റ് ചെയ്യാനും അണിയറക്കാർക്ക് സാധിച്ചു.
   ട്രെയ്ലറിലും ഗാനങ്ങളിലും അനുഭവപ്പെടുന്ന ഹാസ്യവും സലിം കുമാറിന്റെ സാനിധ്യവും എന്നെ തിയേറ്ററിൽ എത്തിച്ചു.
   ജനപ്രീയനായകൻ ദിലീപ് നിർമ്മാണപങ്കാളി ആയതും ഈ ചിത്രം ആദ്യ ദിനം കാണാൻ എനിക്ക് പ്രേരണയായി.

ശ്വാസകോശവും, സന്തോഷമാഗ്രഹിക്കാത്തതും മാറ്റി പുത്തൻ പരസ്യവുമായി ചിത്രം ആരംഭിച്ചു .
തന്റെ ജീവിതത്തിലെ 3 ലക്ഷ്യങ്ങൾക്കായി ജീവിക്കുന്ന കൃഷ്ണന്റെ കഥയാണ് ചിത്രം പറയുന്നത്.

നായകാനാകാൻ കൊതിക്കുന്ന കൃഷ്ണൻ നായകവേഷം വിഷ്ണു ഉണ്ണികൃഷ്ണൻ ഭംഗിയാക്കി.
കോമഡിയിയും സെന്റിമെൻസും തന്മയത്വത്തോടെ കൈകാര്യം ചെയ്തു.
   ധർമജൻ അവതരിപ്പിച്ച ദാസപ്പൻ എന്ന കഥാപാത്രം തിയേറ്ററിൽ പൊട്ടിചിരിപടർത്തി. ക്ലൈമാക്സിലെ അദ്ദേഹത്തിന്റെ സെന്റിമെൻസ് രംഗങ്ങളും ഗംഭീരമായിരുന്നു.
   സലിംകുമാർ അവതരിപ്പിച്ച കഥാപാത്രത്തിലെ ചില സംഭാഷണങ്ങളിൽ ഒരു നാടകിയത നിഴലിച്ചു നിൽക്കുന്നുണ്ടായിരുന്നു.
   സിദ്ദിഖ് , സിജു വിൽ‌സൺ , കോട്ടയം പ്രദീപ് , രാഹുൽ മാധവ് , എന്നിവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കി.
    നായികമാരായി എത്തിയ ലിജിമോൾ , പ്രയാഗ എന്നിവർ തങ്ങളുടെ റോളുകളോട് നീതി പുലർത്തി. പ്രയാഗ അതീവ സുന്ദരിയായി ചിത്രത്തിൽ കാണപ്പെട്ടെങ്കിലും വല്യ റോൾ ഇല്ലായിരുന്നു.

ചുരുക്കി പറഞ്ഞാൽ ചെറുപ്പം മുതലേ കളിയാക്കലുകൾ ഏറ്റുവാങ്ങിയിട്ടും തന്റെ മോഹങ്ങൾ കൊണ്ട് നടക്കുന്ന ഉണ്ണികൃഷ്ണന്റെ കഥയാണ് ഇത്.

വിഷ്ണു – ബിബിൻ എന്നിവരുടെ തിരക്കഥാ . നാദിർഷായുടെ സംവിധാനം എന്നിവ ശരാശരിക്ക് മുകളിൽ നിൽക്കുന്നു.

ചിത്രത്തിലെ മൂന്നു ഗാനങ്ങളും ആസ്വാദനയോഗ്യമായിരുന്നു . എന്നാൽ ടൈറ്റിൽ സോങിന്റെ ഒരാവിശ്യകതയും ചിത്രത്തിൽ ഞാൻ കണ്ടില്ല ! അഴകേ എന്നാരംഭിക്കുന്ന ഗാനത്തിന്റെ രംഗങ്ങൾ കളർഫുൾ ആയിരുന്നു .

തന്നെ കാത്തിരിക്കുന്നവരെ അല്ലെങ്കിൽ സ്നേഹിക്കുന്നവരെ കാണാതെ നമ്മുടെ മാത്രം സ്വപ്നങ്ങള്ക്കായി നടക്കുകയും അതിനൊരു പ്രശ്നം വരുമ്പോൾ തളരുകയും ചെയ്യുന്ന ഇന്നത്തെ യുവാക്കളുടെ മനോഭാവം സംവിധായകൻ ചിത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനു നല്ലൊരു മെസ്സജ്ഉം ചിത്രത്തിലൂടെ പങ്കുവെക്കുന്നു.
    നായകൻ മറ്റൊരാളോട് കഥപറയുന്ന ക്‌ളീഷേ രീതിക്ക് ഒരു ചെറിയ മാറ്റം ചിത്രത്തിൽ കാണാം.

മൊത്തത്തിൽ നോക്കിയാൽ ഫ്ലാഷ്ബാക്ക് അടങ്ങുന്ന ആദ്യ പകുതിയും രസകരമായ രണ്ടാം പകുതിയും  സെന്റി മെൻസിലേക്ക് കടക്കുന്ന ക്ലൈമാക്സ്ഉം ചേരുമ്പോൾ കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ ശരാശരിക്ക് മുകളിൽ നിൽക്കുന്ന ചിത്രമാകുന്നു.

RATING : 2.7 /5

അഭിലാഷ് മാരാർ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s