‘ഒരേ മുഖ’ത്തിൽ ധ്യാൻ അത്യാവശ്യം മാസ് തന്നെയാണെന്നു സംവിധായകൻ

‘ഒരേ മുഖം’ എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിച്ച സക്കറിയ പോത്തനെന്ന കഥാപാത്രം അത്യാവശ്യം മാസ് തന്നെയാണെന്നു സംവിധായകൻ സജിത് ജഗദ്നന്ദൻ. സ്വന്തം ഇഷ്ട പ്രകാരം മാത്രം കാര്യങ്ങൾ ചെയ്യുന്ന, അതിനായി ഏതറ്റം വരെയും പോകുന്ന, സ്ത്രീ വിഷയങ്ങളിൽ അമിത താൽപര്യമുള്ള ആളാണു സക്കറിയ പോത്തൻ. നെഗറ്റീവ് ഷെയ്ഡുള്ള ക്യാരക്ടർ. ഒരു ആന്റി ഹീറോ ഗണത്തിൽ സക്കറിയയെ ഉൾപ്പെടുത്താം. ബാക്കിയൊക്കെ ‘ഒരേ മുഖം’ കാണുമ്പോൾ മനസ്സിലാകുമെന്നു സംവിധായകൻ സജിത് ജഗദ്നന്ദൻ പറഞ്ഞു.
‘തിര’യെന്ന ചിത്രത്തിലെ ധ്യാനിന്റെ പ്രകടനം മികവുറ്റതായിരുന്നു. ശോഭന മാഡത്തെപ്പോലെ വളരെ റേഞ്ചുള്ള ഒരു നടിയ്ക്കൊപ്പം പാളിച്ചകളില്ലാതെ അഭിനയിച്ച ധ്യാൻ ‘ഒരേ മുഖ’ത്തിലെ ക്യാരക്ടറിനു അനുയോജ്യനായിരുന്നതിനാലാണു അദ്ദേഹം ചിത്രത്തിന്റെ ഭാഗമായതെന്നും സംവിധായകൻ പറഞ്ഞു. ധ്യാനിന്റെ ചിത്രത്തിലെ പ്രകടനത്തെക്കുറിച്ചു ചോദിച്ചപ്പോൾ സംവിധായകനു നൂറ് നാവ്. കഥാപാത്രത്തിനോടു നൂറ് ശതമാനവും നീതി പുലർത്തിയ ധ്യാന്റെ അഭിനയ ജീവിതത്തിൽ സക്കറിയ വലിയ വഴിത്തിരിവാകുമെന്നും സംവിധായകൻ സജിത് ജഗദ്ദനന്ദൻ അവകാശപ്പെടുന്നു.
ചിത്രത്തിലെ ധ്യാനിന്റെ താടി പോയ കാല ട്രൻഡിനെ അനുകരിച്ചതിന്റെ ഭാഗമായി സംഭവിച്ചതല്ലെന്നും താടി സക്കറിയ പോത്തനെന്ന കഥാപാത്രത്തിന്റെ സ്വഭാവത്തിനു ബലം പകരുന്നതാണെന്നുമാണു സംവിധായക ഭാഷ്യം. ധ്യാനിനെ കൂടാതെ അജു വർഗീസ്, ഗായത്രി സുരേഷ്, അജു വര്‍ഗീസ്, ജുവൽ മേരി,പ്രയാഗ മാർട്ടിൻ, അര്‍ജുന്‍ നന്ദകുമാര്‍,ഓര്‍മ ബോസ്, ദീപക് പറമ്പോല്‍, അഭിരാമി, ചെമ്പന്‍ വിനോദ് ജോസ്,മണിയന്‍പിള്ള രാജു, കാവ്യ സുരേഷ് രണ്‍ജി പണിക്കര്‍, ശ്രീജിത്ത് രവി,ദേവന്‍, ബാലാജി ശര്‍മ്മ, ഹരീഷ് പേരടി തുടങ്ങി വലിയ താരനിരയുമായാണു ചിത്രത്തിന്റെ വരവ്.
എണ്‍പതുകളിലെ കോളെജ് ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ജയലാല്‍ മേനോന്‍, അനില്‍ ബിശ്വാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേര്‍ന്നു തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സതീഷ് കുറുപ്പാണ്. സംഗീതം ബിജിബാല്‍.
© വിഷ്ണു വംശ
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s