ആരാണ് എസ്ര? പൃഥ്വിരാജ് നായകനായ ഹൊറര്‍ ത്രില്ലറിനെക്കുറിച്ച് സംവിധായകന്‍ ജയ് കെ

അവര്‍ അവന്റെ പ്രണയം കവര്‍ന്നു, അവന്‍ അവരുടെ ലോകവും. മലയാളത്തിന് പരിചിതമല്ലാത്ത ദൃശ്യവിന്യാസങ്ങളും പശ്ചാത്തലവും അനുഭവപ്പെടുത്തുന്നതായിരുന്നു പൃഥ്വിരാജ് നായകനായ എസ്രയുടെ ആദ്യ ടീസര്‍. ഭയത്തിന് മറുപേരാകും എസ്ര എന്നാണ് പൃഥ്വിരാജ് സിനിമയെക്കുറിച്ച് പറഞ്ഞിരുന്നത്. ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ സന്തോഷി ഉള്‍പ്പെടെ നിരവധി സംവിധായകരുടെ സഹസംവിധായകനും പരസ്യചിത്രങ്ങളും ഡോക്യുമെന്ററികളും ഒരുക്കുകയും ചെയ്ത ജെയ് കെ ആണ് എസ്രയുടെ സംവിധായകന്‍. ഡിസംബറില്‍ എത്തുന്ന എസ്രയെക്കുറിച്ച് ജെയ് കെ സൗത്ത് ലൈവിനോട്
ആരാണ് എസ്ര? പേടിപ്പിക്കാനുള്ള സിനിമയാണോ?
പ്രേക്ഷകരെ ഓരോ നിമിഷവും പേടിപ്പെടുത്തുക എന്ന ചിന്തയിലൊരുക്കിയ സിനിമയല്ല എസ്ര. ഹൊറര്‍ ഘടകങ്ങളും ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സംഗതികളും എസ്രയിലുണ്ട്. എന്നാല്‍ കഥയുടെ വിവിധ ഘട്ടങ്ങളാണ് ഹൊററിലേക്കും ത്രില്ലറിലേക്കും നയിക്കുന്നത്. ഏതായാലും മുമ്പ് മലയാളത്തില്‍ വന്ന സിനിമകളുടെ സ്വഭാവത്തില്‍ ആയിരിക്കില്ല എസ്ര. ഹൊറര്‍ ഡ്രാമയെന്നോ, ഹൊറര്‍ ത്രില്ലറെന്നോ വിശേഷിപ്പിക്കാം. കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും കൂടുതല്‍ പറയാനാകില്ല.

മുന്‍വിധിയില്ലാതെ എബ്രഹാം എസ്രയുടെ ലോകത്തേക്ക് വരാം
ടീസര്‍ കണ്ട ആളുകളേറെയും നല്ല രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത സിനിമയായിരിക്കും എസ്ര എന്നാണ് ഉറച്ച വിശ്വാസം. ഇതാ ഹൊറര്‍, ഹൊറര്‍ എന്ന് പറഞ്ഞ് ആളുകളെ മുഴുവന്‍ പേടിയിലാഴ്ത്തുന്ന ചിത്രമെന്ന തോന്നലുണ്ടാക്കുന്നില്ല. ഭയം ഈ സിനിമയുടെ കഥാപശ്ചാത്തലത്തിനൊപ്പമുള്ളതാണ്. പ്രേക്ഷകരെ പേടിപ്പിച്ചിരുത്തുന്ന സിനിമ എന്നതിനേക്കാള്‍ പിടിച്ചിരുത്തുന്ന സിനിമയൊരുക്കാനാണ് ഞാന്‍ ശ്രമിച്ചിരിക്കുന്നത്. ആദ്യാവസാനം ഭയപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങള്‍ ഒരുക്കിവച്ച സിനിമയെന്ന മുന്‍വിധി വേണ്ട. പേടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ നിരവധിയുണ്ട്, എന്നാല്‍ ഹൊറര്‍ ട്രാക്കിനപ്പുറം ഒരു കഥ പറയാനാണ് ശ്രമിച്ചിരിക്കുന്നത്.

മലയാള സിനിമ പരീക്ഷിച്ചിട്ടില്ലാത്ത ജൂതപശ്ചാത്തലം
കേരളത്തിലെ ജൂതപശ്ചാത്തലം കാര്യമായി നമ്മുടെ സിനിമകളില്‍ കടന്നുവന്നിട്ടില്ല. എസ്ര എന്ന പേര് തന്നെ ജൂതവിശ്വാസങ്ങളില്‍ നിന്ന് കടം കൊണ്ടതാണ്. ജൂതവിശ്വാസങ്ങളും മിത്തുകളും ആദ്യകാലത്ത് ഇവിടെ ജീവിച്ചിരുന്ന ജൂതവിഭാഗങ്ങളും എസ്രയുടെ പശ്ചാത്തലമാണ്.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സിനിമ പുറത്തിറങ്ങും. തമിഴില്‍ പൃഥ്വിരാജ് തന്നെയാണ് ഡബ്ബ് ചെയ്യുന്നത്. മലയാളം റിലീസ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാവും തമിഴ്,തെലുങ്ക് റിലീസ്.
ജെയ് കെ തന്നെയാണ് എസ്രയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. രക്ഷിക്കൂ എന്നര്‍ത്ഥം വരുന്ന വാക്കാണ് എസ്ര. സുജിത് വാസുദേവാണ് ഛായാഗ്രഹണം. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്. രാഹുല്‍ രാജും സുഷിന്‍ ശ്യാമുമാണ് സംഗീതം. പ്രിയാ ആനന്ദ്, ടോവിനോ തോമസ്, സുദേവ് നായര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിലുണ്ട്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s