Ore Mukham : ക്രൈം & സസ്പെൻസ് ത്രില്ലെർ

ക്രൈം & സസ്പെൻസ് ത്രില്ലെർ | U/A | 1Hr 51 Mins

     
     കുഞ്ഞിരാമായണം , അടികപ്യാരേകൂട്ടമണി എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻശ്രീനിവാസൻ നായകനാകുന്ന ചിത്രമാണ് ഒരേമുഖം . 
നവാഗതനായ സജിത്ത് ജഗന്നാഥൻ സംവിധാനം  ചെയ്ത ചിത്രത്തിന്റെ ട്രൈലെർ നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 
സെൻസർ സർട്ടിഫിക്കറ്റ് , ഡിസ്ട്രിബൂഷൻ പ്രശ്നങ്ങളാൽ വെള്ളിയാഴ്ച്ച വൈകീട്ട് മുതലാണ് ചിത്രം പ്രദർശനമാരംഭിച്ചത്.
  വ്യവസായപ്രമുഖൻ അരവിന്ദ്മേനോന്റെ കൊലപാതകം അത് വിരൽ ചൂണ്ടുന്നത് സഖറിയ പോത്തനിലേക്കും . എൺപതുകളിലെ സഖറിയായുടെ ക്യാമ്പസ് ജീവിതം ചുരുളഴിക്കുന്ന രഹസ്യങ്ങൾ ആണ് ചിത്രം പങ്കുവെക്കുന്നത്.
     സക്കറിയ പോത്തനായി തരക്കേടില്ലാത്ത പ്രകടനം ധ്യാൻ കാഴ്ചവെച്ചു. മാസ്സ് രംഗങ്ങളൊക്കെ തുമ്പിയെകൊണ്ട് ഇഷ്ടികയെടുപ്പിക്കുന്നത് പോലെ തോന്നി !
   നായികമാരായി എത്തിയ പ്രയാഗ , ഗായത്രി എന്നിവർ കാഴ്ചയിൽ സുന്ദരികളായിരുന്നു എന്നതിനപ്പുറത്തേക്ക് ഒന്നും ലഭിച്ചില്ല. 
   മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച  അജു , ദീപക് , അർജുൻ , മണിയൻപിള്ള രാജു , രഞ്ജിപണിക്കർ , ചെമ്പൻ  എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി.
    നല്ലൊരു തീം വളരെ മോശം ആഖ്യാനം ! കഥയിലെ ലൂപ്പ്ഹോളുകൾ പെർഫെക്റ്റ് ആയി ചിത്രീകരിക്കുമ്പോഴും പ്രേക്ഷനെ പിടിച്ചിരുത്താൻ തിരക്കഥയ്ക്ക് സാധിക്കുന്നില്ല. 
    ആദ്യപകുതിയിൽ കാണുന്ന കോളേജ് കാഴ്ചകളിൽ നായകൻ തല്ലുകൊള്ളി , തെമ്മാടി , പെണ്ണുപിടിയൻ എന്നിങ്ങനെ ചിത്രീകരിച്ചു രണ്ടാംപകുതിയിൽ വളരെ മാന്യ വ്യക്തിത്വമാക്കി കാണിക്കുന്ന ക്ളീഷേ നമ്പർ തന്നെ സംവിധായകൻ ഇവിടെ ഉപയോഗിച്ചു. 
   
    വർത്തമാനകാലവും ഭൂതകാലവും വേർതിരിക്കാൻ ഉപയോഗിച്ച കളർ ഗ്രേഡ് വർത്തമാനകാലത്തിലേത് വളരെ മോശമായിരുന്നു. മുൻപ് തീവ്രം എന്ന ചിത്രത്തിലും ഇതേ ശൈലി ഉപയോഗിച്ചിരുന്നു. 
   
   ചിത്രത്തിലെ സംഭാഷണങ്ങൾ അഞ്ചുപൈസയ്ക്ക് കൊള്ളാത്തവയാണ് . കഥാപാത്രങ്ങൾ പ്രാസംഗികരല്ല എന്ന കാര്യം തിരക്കഥാകൃത്തുക്കൾ ഓർക്കേണ്ടതാണ്.
ചിത്രത്തിലെ ക്യാമ്പസ് രംഗങ്ങളിൽ ആകെ മെച്ചം പറയാവുന്നത് അജു വർഗീസിന്റെ കുറച്ചു കോമഡികൾ മാത്രം . 
     ചിത്രത്തിന്റെ എടുത്തുപറയേണ്ട പ്ലസ്പോയിന്റ് ക്ലൈമാക്സ് തന്നെ.  അവസാന മുപ്പത് മിനുട്ട് ഒരു ഒരു റിയൽ ത്രില്ലെർ ആയി മാറുകയായിരുന്നു ചിത്രം.
   സൗഹൃദത്തിനും പ്രണയത്തിനുമപ്പുറം സ്വാർത്ഥതാല്പര്യങ്ങൾക്കും  കാമത്തിനും പിറകെയുള്ള മനുഷ്യന്റെ മനസ്സ് ചിത്രത്തിലൂടെ സംവിധായകൻ പങ്കുവെക്കുന്നു.
   സംവിധാനം ക്യാമറ എന്നിവ രണ്ടാം പകുതിയിൽ കഴിവ് തെളിയിക്കുമ്പോൾ ഗാനങ്ങൾ അറുബോറായി തോന്നി. 
   പശ്ചാത്തല സംഗീതം മികച്ചതായിരുന്നു. എന്നാൽ ഇടയ്ക്കിടയ്‌ക്കേ ഉള്ള BGM ” പുതിയ നിയമം ” എന്നിൽ അനുസ്മരിപ്പിച്ചു.
   ചുമ്മാ കെട്ടിക്കൂട്ടിയ ആദ്യപകുതിയും ത്രില്ലിംഗ് രണ്ടാം പകുതിയും ചേരുമ്പോൾ ചിത്രം ശരാശരിയിലും താഴെ നിൽക്കുന്നു .  🙂
RATING : 1.5 / 5 
© അഭിലാഷ് മാരാർ
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s