തിയറ്ററുകളില്‍ നിന്നുള്ള വിഹിതം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ക്രിസ്മസ് റിലീസുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ക്രിസ്മസിന് സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്നാണ് തീരുമാനം. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. 16ന് ശേഷം പുതിയ സിനിമകളുടെ നിര്‍മ്മാണം തുടങ്ങില്ലെന്നും തീരുമാനിച്ചതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം രഞ്ജിത് പറഞ്ഞു.
മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജ് ചിത്രം എസ്ര, ദുല്‍ഖര്‍ സല്മാന് നായകനായ ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയാണ് പ്രധാന ക്രിസ്മസ് റിലീസുകള്‍. തമിഴ്, ഹിന്ദി റിലീസുകളെ സമരം ബാധിക്കില്ലെന്നാണ് സൂചന. തിയറ്ററുകളുടെ ആവശ്യം പരിഗണിക്കുന്ന നിര്‍മ്മാതാക്കളുമായി സഹകരിക്കാനാണ് എക്സിബിറ്റേഴ്സ് ഫെഡറേഷന് തീരുമാനം. ഹിന്ദി, തമിഴ് റിലീസുകളെ സമരം ബാധിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ സൗത്ത് ലൈവിനോട് പറഞ്ഞു.
തിയറ്റര്‍ വിഹിതത്തിന്റെ പകുതി വേണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന് നിലപാട് സ്വീകരിച്ചതോടെയാണ് നിര്‍മ്മാതാക്കള്‍ക്കും തിയറ്ററുടമകള്‍ക്കും ഇടയില്‍ പ്രതിസന്ധി രൂക്ഷമായത്.
ഇത് പ്രകാരം ഡിസംബര്‍ 16 മുതല്‍ സിനിമ വിതരണത്തിന് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. തിയറ്റര്‍ വിഹിതത്തിന്റെ പകുതി തിയറ്ററുകള്‍ക്ക് വേണമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്. ഇത് മുന്‍ധാരണകളുടെ ലംഘനമാണ്.

Advertisements