ദുല്‍ഖര്‍ സല്‍മാനും അമല്‍ നീരദും ഒന്നിക്കുന്ന പുതിയ സിനിമയില്‍ ഹോളിവുഡ് വില്ലന്മാര്‍

ദുല്‍ഖര്‍ സല്‍മാനും അമല്‍ നീരദും ഒന്നിക്കുന്ന പുതിയ സിനിമയ്ക്കായി ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കോട്ടയം, പാല എന്നിവിടങ്ങളില്‍ ആദ്യഘട്ടചിത്രീകരണം പൂര്‍ത്തിയാക്കിയ ടീം ഇപ്പോള്‍ അമേരിക്കയില്‍ അവസാനഘട്ടചിത്രീകരണത്തിലാണ്. പാല, കോട്ടയം, ഭരണങ്ങാനം, രാമപുരം മേഖലകളില്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങിയത്. മെക്സിക്കോയിലുള്ള രണ്ടാം ഘട്ട ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

സിനിമയില്‍ വിദേശതാരങ്ങളും അണിനിരക്കുന്നുണ്ട്. വിദേശ സ്റ്റണ്ട്മാനായ മാര്‍ക്ക് കവറിയ ആണ് ദുല്‍ഖറും വിദേശതാരങ്ങളും നില്‍ക്കുന്നൊരു ഷൂട്ടിങ് സ്റ്റില്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയില്ല. ഇതില്‍ പരുക്കന്‍ ഗെറ്റപ്പിലാണ് ദുല്‍ഖറിനെ കാണാന്‍ സാധിക്കുന്നത്.

പാലാ രാമപുരം സ്വദേശിയായ അജി മാത്യുവായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സം ഹീറോസ് ആര്‍ റിയല്‍’ എന്നൊരു ടാഗ്ലൈനുണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. ഒരു സംഭവകഥയുടെ ഓര്‍മപ്പെടുത്തലാണു സിനിമയെന്നും അമല്‍ നീരദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നാട്ടില്‍നിന്ന് അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരാനായ പാലാക്കാരന്റെ കഥയാണു സിനിമയെന്നു മാത്രം ഒറ്റവാചാകത്തില്‍, രഹസ്യംവിടാതെ അമല്‍ സൂചിപ്പിക്കുന്നു. ടെക്സസ് ആണ് പ്രധാന ലൊക്കേഷന്‍.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസ് പാലാ പൂവത്തോട് സ്വദേശിയാണ്. 10 വര്‍ഷമായി യുഎസിലുള്ള ഷിബിന്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് അമലിനോട് ഈ കഥ പറയുന്നത്. പൃഥ്വിരാജ് നായകനായ ‘പാവാട’യുടെ കഥ ഷിബിന്റേതായിരുന്നു. ഷിബിന്‍ ആദ്യം പറഞ്ഞ കഥ തനിക്ക് കണക്ടു ചെയ്യാന്‍ പറ്റുന്നതായിരുന്നില്ല എന്ന് അമല്‍ പറയുന്നു. എങ്കില്‍പ്പിന്നെ ഇതായാലോ എന്ന മുഖവുരയോടെ ഷിബിന്‍ ഒറ്റവാക്കില്‍ പറ‍ഞ്ഞ കഥ ഇഷ്ടപ്പെടുകയും ചെയ്തു. ആ ‘വണ്‍ലൈന്‍’ സ്റ്റോറിയാണു പിന്നീടു ചിത്രത്തിന്റെ തിരക്കഥയായി മാറിയത്. പ്രശസ്ത ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്റെ മകള്‍ കാര്‍ത്തികയാണു ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക.

ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ചില്‍ തിയറ്ററുകളിലെത്തും. ഗോപി സുന്ദറിന്റേതാണു സംഗീതം. അമലിന്റെ സഹായിയായിരുന്ന രണദിവെയാണു സിനിമാട്ടോഗ്രഫി നിര്‍വഹിക്കുക. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നാലാം ചിത്രമാണിത്

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s