ഡെലിഗേറ്റുകളെ സംബന്ധിച്ചടുത്തോളം ചലച്ചിത്ര മേള വെറുമൊരു പ്രഹസനം; നടൻ ആദം ഷാ

ഡെലിഗേറ്റുകളെ സംബന്ധിച്ചടുത്തോളം ചലച്ചിത്ര മേള വെറുമൊരു പ്രഹസനം; നടൻ ആദം ഷാ


അനൂപ് നെടുവേലി

ഡെലിഗേറ്റുകളെ സംബന്ധിച്ചടുത്തോളം രാജ്യാന്തര മേള ഒരു പരിധി വരെ വെറും പ്രഹസനത്തിന്റെ വേദിയായി മാറുന്നുവെന്നു നടനും മൈം ട്രയിനറുമായ ആദം ഷാ. ചലച്ചിത്ര മേളകൾ സിനിമാസ്വാദനത്തിനും നിരൂപണങ്ങൾക്കും ജീവനുറ്റ ചർച്ചകൾക്കും വേദിയാകേണ്ട സ്‌ഥലങ്ങളാണ്. എന്നാൽ ഇതിനൊന്നും യാതൊരു പ്രാധാന്യവും ഡെലിഗേറ്റുകൾ നൽകുന്നില്ല. ഡെലിഗേറ്റ് പാസ് ഒരു അലങ്കാരമായാണ് പലരും കൊണ്ടു നടക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ മേളയിൽ പങ്കെടുത്തു എന്ന പേര് നേടാനും ചിലർ ഡെലിഗേറ്റുകളാകുന്നു.
നല്ല സിനിമകൾ മേളയിൽ വരുമ്പോൾ പലരും അത് കാണുന്നില്ല. സോഷ്യൽ മീഡിയകൾ വഴി പ്രതിനിധികൾ പങ്കുവയ്ക്കുന്നത് സിനിമ അല്ല മറിച്ചു സെൽഫിയും താരങ്ങളുമായി നിന്നുള്ള ചിത്രങ്ങളും മാത്രമാണ്.
നാടകോത്സവങ്ങൾ നടക്കുമ്പോൾ ഈ ജനത്തിരക്ക് എന്തുകൊണ്ട് ഉണ്ടാകുന്നില്ല. അവിടെ പ്രഹസനത്തിനു സാധ്യത കുറവാണെന്നുള്ളതാണു അതിനു കാരണം. കച്ചവട വത്കരണത്തിന്റെ ഒരു പ്രമുഖ സ്‌ഥാനം കൂടി ഇന്നു സിനിമകൾ നിർവഹിക്കുന്നുണ്ട്. മേളകളിലെ സിനിമകൾ തിരഞ്ഞെടുക്കപ്പെടുന്നതിനു രാഷ്ട്രീയം അളവ് കോലാകുന്നു. കൂടാതെ പുതു തലമുറ കൊമേഷ്യൽ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷങ്ങൾ ജീവിതങ്ങളിലൂടെ ദൃശ്യാവിഷ്ക്കരിക്കാൻ സംവിധായകർ ഭയപ്പെടുന്നു. പലതും കാഴ്ചക്കാരുടെ പൊതു ബോധത്തെ മാത്രം പ്രതിനിധീകരിക്കുന്നു.
ചിത്രങ്ങളുടെ തിര‍ഞ്ഞെടുപ്പിൽ രാഷ്ട്രീയം കലർന്നതു മൂലം പല മികച്ച ചിത്രങ്ങളും മേളയിലേക്കെത്തിയില്ല. കലാഭവൻ മണി, കൽപ്പന തുടങ്ങി മൺ മറഞ്ഞ കലാ കാരന്മാർക്കു അര്‍ഹമായ പരിഗണന നൽകിയില്ല. അവരുടെ മികച്ച ചിത്രങ്ങൾ മേളയിലേക്കു തിരഞ്ഞെടുത്തുമില്ല. അതുകൊണ്ടു തന്നെയാണ് താൻ ഇത്തവണ മേള ബഹിഷ്കരിച്ചതെന്നും, വരും കാലങ്ങളിൽ ഇതിനൊരു മാറ്റമുണ്ടായില്ലെങ്കിൽ നല്ല സിനിമാസ്വാദകർ എല്ലാം തന്നെ മേളയിൽ നിന്നും കൊഴിഞ്ഞു പോകുന്ന സ്ഥിതി വിശേഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റിലെ ‘മമ്മൂട്ടി ബെസ്റ്റ് ആക്ടർ അവാർഡ്’ റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റായിരുന്നു ആദം ഷാ. ഏഴ് വർഷമായ ജില്ലാ, സംസ്ഥാന കലോത്സവങ്ങളിലും സഹോദയ സിബിഎസ്ഇ കലോത്സവങ്ങളിലും ശ്രദ്ധേയമായ മൈം, നാടകം, മോണോ ആക്ട് എന്നിവ കുട്ടികളെ പരിശീലിപ്പിച്ചു. ആദം ഷാ സംവിധാനം ചെയ്ത സ്കിറ്റായിരുന്നു കഴിഞ്ഞ വര്‍ഷം സംസ്ഥാന തല കലോത്സവത്തിൽ ഒന്നാമതെത്തിയത്. ഇന്ത്യൻ മൈം അസോസിയോഷൻ അംഗവും തിയറ്റർ കമ്പയിൻസിന്റെ മുഖ്യ ഭാരവാഹിയുമാണു ഇദ്ദേഹം.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s