ഭൈരവ – നിരൂപണം

 


  2016 വിഷു റിലീസ് ആയി എത്തി കേരളത്തിൽ അടക്കം മികച്ച വിജയം നേടിയ തേരി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇളയദളപതി വിജയ് നായകനാകുന്ന ചിത്രമാണ് ഭൈരവ വിജയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാരതി റെഡ്‌ഡി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരതൻ ആണ്.    


ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ കൊലപാതകവും അത് കൂട്ടുകാരിയായ മലർവിളിയെ ബാധിക്കുന്നതും അവിടെ ഒരു രക്ഷകന്റെ സാന്നിധ്യവുമാണ് ചിത്രം പറയുന്നത്.ഭൈരവ എന്ന title റോൾ വിജയ് നല്ല രീതിയിൽ അവതരിപ്പിച്ചു .  പുത്തൻ ഗെറ്റപിൽ മ്യാരകമായ ഒരു വിഗ്ഗോടെ ഇളയദളപതി സ്‌ക്രീനിൽ നിറഞ്ഞാടി.മലർവിളി എന്ന പ്രധാന നായിക വേഷം കീർത്തി സുരേഷ് ഭംഗിയാക്കി.പ്രണയരംഗങ്ങൾ ബോറായും സെന്റിമെൻസ് രംഗങ്ങൾ മികച്ചതായും തോന്നി.ചിത്രത്തിലെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത മലയാളി അഭിനേതാക്കളുടെ നിര ആയിരുന്നു.വിജയരാഘവൻ , സിജാ , സീമ നായർ , അപർണ , എന്നിവർ തങ്ങളുടെ കഥാപാത്രം ഭംഗിയാക്കി.ഇവരെ കൂടാതെ ജഗപതി ബാബു , രാജേന്ദർ , ഡാനിയൽ , സനീഷ് എന്നിവരും കിട്ടിയ വേഷം ഭംഗിയാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ കോളേജുകളിൽ നടന്ന ചില സംഭവങ്ങൾ തന്നെ നമ്മുക്ക് ഭൈരവയിലൂടെ കാണാൻ സാധിക്കും .വിദ്യാഭ്യാസസ്ഥാപനങ്ങൾ അറവുശാലയാകുമ്പോൾ വിദ്യാർത്ഥികൾക്ക് യാധൊരു സുരക്ഷയുമില്ലാതാകുമ്പോ അവിടെ ഒരു ” രക്ഷകൻ ” എത്തുന്നു !സന്തോഷ് നാരായണൻ സംഗീതം നൽകിയ ഗാനങ്ങെളെല്ലാം അറുബോറായിരുന്നു , ഗാനരംഗങ്ങൾ അസഹനീയംവർലാ വർലാ വാ എന്നപശ്ചാത്തലസംഗീതം ചിത്രത്തിന്റെ ത്രില്ല് നിലനിർത്തി.

Vfx അഞ്ചുപൈസയ്ക്ക് കൊള്ളില്ല ! സീരിയൽ നിലവാരത്തിലേക്ക് അത് താഴ്ന്നിരുന്നു.
ഛായാഗ്രഹണം മികച്ചതായിരുന്നു. ഓരോ ഫ്രെയിംമും മികച്ചത്.പുതിയ പ്രമേയം , പഴയകഥപറച്ചിൽ രീതി അതാണ് ആകെ നോക്കിയാൽ ഭൈരവ .സ്വൽപ്പം ബോറടിയോടെ നല്ല കഥയിലേക്ക് കടന്ന ആദ്യപകുതിയും തരക്കേടില്ലാത്ത രണ്ടാം പകുതിയും ചേരുമ്പോൾ ഭൈരവ ഒരു ശരാശരി ചിത്രമാകുന്നു.

റേറ്റിംഗ് : 2 / 5

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s