ഒപ്പം , പുലിമുരുകൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം 2017 ലെ തന്റെ ആദ്യ ചിത്രവുമായി മോഹൻലാൽ എത്തുകയാണ്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ… റിവ്യൂ വായിക്കാം :

 മുന്തിരിവള്ളികൾ തളിർക്കുമ്പോൾനിരൂപണം

   ഒപ്പം , പുലിമുരുകൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം 2017 ലെ തന്റെ ആദ്യ ചിത്രവുമായി മോഹൻലാൽ എത്തുകയാണ്.
നേരത്തെ ക്രിസ്തുമസ് റിലീസിന് ഒരുക്കിയ ചിത്രം തിയേറ്റർ സമരത്താൽ ജനുവരിയിലേക്ക് നീണ്ടു പോകുകയായിരുന്നു.
   വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിന്ധുരാജ് ആണ്.
കാടുപൂക്കുന്ന നേരത്തിനു ശേഷം സൊഫീയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്.

അത്ര സുഖകരമല്ലാത്ത ദാമ്പത്യം നയിക്കുന്ന ഉലഹന്നാനിന്റെയും ആനിയമ്മയുടെയും ഇടയിലേക്ക് പെട്ടന്ന് ഉണ്ടാകുമെന്ന പ്രണയുവും ശേഷം നടക്കുന്ന സംഭവവികാസവും ആണ് ചിത്രം പറയുന്നത്.

ഉലഹന്നാനായി മോഹൻലാൽ ഗംഭീര പ്രകടനമാണ്. കർക്കശകാരനായ കുടുംബനാഥനിൽ നിന്ന് പതിയെ കാമുകനാകുമ്പോൾ രണ്ടു ഭാവങ്ങളും തന്മയത്വത്തോടെ അദ്ദേഹം കൈകാര്യം ചെയ്തു.
ആനിയമ്മയായി മീന ശരാശരി പ്രകടനം കാഴ്ചവെച്ചു . ഡബ്ബിങ് പലപ്പോഴും പാളി . ഒരു നാടകീയത സംഭാഷണങ്ങളിൽ അനുഭവപ്പെട്ടു. രണ്ടാം പകുതിയിൽ അതീവ സുന്ദരിയാണ് മീന.

എമ , അലന്സിയര് , അനൂപ്മേനോന് , സുരാജ് , സൃന്ദ എന്നിവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലർത്തി.

ചിത്രം പറഞ്ഞു തുടങ്ങുന്നിടത്തൊന്നുമല്ല അവസാനിക്കുന്നത് രണ്ടരമണിക്കൂർ വലിച്ചുനീട്ടി ഒത്തിരി കാര്യങ്ങൾ ചിത്രം വരച്ചു കാട്ടുന്നു.
രംഗങ്ങളെല്ലാം നർമ്മത്തിൽ പൊതിച്ചിരിക്കുന്നു. ക്ലൈമാക്സ് ഓടടുക്കുമ്പോൾ ചിത്രം യഥാ വഴിയിലേക്ക് ഒരല്പം നൊമ്പരം പകർന്ന് എത്തുന്നു.
അച്ഛനമ്മമാരെ കണ്ടാണ് മക്കൾ വളരുന്നതെന്ന മെസേജ് ചിത്രം പങ്കുവെക്കുന്നു.

   സംവിധാനം മികച്ചു നിക്കുന്നു. ചില ഗാനങ്ങൾ അനാവശ്യമായിരുന്നു. അനാവശ്യ ഗാനമായിരുന്നു അത്തിമരകൊമ്പിലെ എന്ന ഗാനത്തിലെ ഫ്രെയിംസ് മികച്ചതായിരുന്നു. ഷിംലയുടെ ഭംഗി ഒപ്പിയെടുക്കാൻ ഛായാഗ്രാഹകന് സാധിച്ചു.

കർക്കശത്തിൽ നിന്ന് പ്രണയത്തിലോ   ട്ട് കടക്കുന്ന ആദ്യപകുതിയും കഥ വഴിപിരിയുന്നു രണ്ടാം പകുതിയും ചേരുമ്പോൾ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ നല്ലൊരു കുടുംബ ചിത്രമാകുന്നു.

RATING : 3 / 5
-അഭിലാഷ് മാരാർ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s